വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍
തൃശ്ശൂര്‍ കല്ലേറ്റുംകര വല്ലക്കുന്ന് ഓട്ടോക്കാരന്‍ വീട്ടില്‍ പോള്‍ ആന്റണി (65) ആന്റണിയെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.പോളണ്ടിലേക്കും ജപ്പാനിലേക്കും പോകുന്നതിനുള്ള വിസ വാഗ്ദാനം ചെയ്ത് എറണാകുളം സൗത്തിലെ അല്‍ അമന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.
കൊച്ചി : വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍.പോളണ്ടിലേക്കും ജപ്പാനിലേക്കും പോകുന്നതിനുള്ള വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലാണ് തൃശ്ശൂര്‍ കല്ലേറ്റുംകര വല്ലക്കുന്ന് ഓട്ടോക്കാരന്‍ വീട്ടില്‍ പോള്‍ ആന്റണി (65) ആന്റണിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.എറണാകുളം സൗത്തില്‍ അല്‍ അമന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.
തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പ്രതിക്കും സംഘത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.ഒളിവില്‍ കഴിഞ്ഞു വരുന്ന കൂട്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു.എറണാകുളം എസിപി കെ ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കര്‍, എസ് ഐ. തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.