തിരുവനന്തപുരം: മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ (87) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലായ് മൂന്നുവരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു. ഏറെക്കാലം ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ഡിഐജി, ഐജി, എഡിജിപി തസ്തികകളിലും സേവനമനുഷ്ഠിച്ചു.
ഭാര്യ: പരേതയായ തങ്കം രാജഗോപാല്‍. മക്കള്‍: ഡോ.ഗോപിനാഥ് നാരായണ്‍ (യുകെ), ഡോ.സുചരിത (യുകെ), രാജീവ് നാരായണ്‍ (യുകെ). മരുമക്കള്‍: ഡോ. ആശ രാമകൃഷ്ണന്‍ (യുകെ), സുചേത (യുകെ). സംസ്‌കാരം ഞായറാഴ്ച മണക്കാട് പുത്തന്‍കോട്ടയില്‍ നടക്കും. മുന്‍ ഡിജിപി രാജഗോപാല്‍ നാരായണിന്റെ നിര്യാണത്തില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുശോചിച്ചു.
താന്‍ തിരുവനന്തപുരം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആയിരുന്ന കാലയളവിലായിരുന്നു അദ്ദേഹം സംസ്ഥാന പോലിസ് മേധാവി ആയിരുന്നത്. ക്രമസമാധാനപാലനത്തിന്റെ ബാലപാഠങ്ങള്‍ തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന് ലോക്‌നാഥ് ബെഹ്‌റ അനുസ്മരിച്ചു.