മുന്‍മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:സൈജുവിനെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു

മൂന്നു ദിവസത്തേക്കാണ് കോടതി പോലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ സൈജുവിനെ ഇന്നലെ ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്

Update: 2021-11-27 16:30 GMT

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.മൂന്നു ദിവസത്തേക്കാണ് കോടതി പോലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ സൈജുവിനെ ഇന്നലെ

ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.മനപ്പൂര്‍വമല്ലാത്ത നരഹത്യ, ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.സൈജുവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു ഓടിച്ചിരുന്ന ഔഡി കാര്‍ കസ്റ്റഡിയിലെടുക്കും. മോഡലുകളുമായി തര്‍ക്കമുണ്ടായെന്ന് കരുതുന്ന കുണ്ടന്നൂരിലും അപകട സ്ഥലത്തും സൈജുവിനെയുമായി പോലിസ് തെളിവെടുപ്പ് നടത്തി. സൈജു ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ഉടമ റോയിയുടെ സുഹൃത്തും ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പോലിസ് പറഞ്ഞു. റോയിയെയും അഞ്ചു ജീവനക്കാരെയും കേസില്‍ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

Tags:    

Similar News