കൊച്ചി: ജനങ്ങളെ തീരാദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയും വര്‍ധിച്ചു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം ഡീസല്‍ വില 102.75 രൂപയുമാണ് കൂടിയത്. കോഴിക്കോട് പെട്രോളിന് 107.70 പൈസയും ഡീസല്‍ 101.11 പൈസയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടാവുന്നത്. ഒരുമാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിപ്പിച്ചു.