മീഞ്ചന്തയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു

ഇന്ന് രാവിലെ 9.45 ഓടെ മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഫെതര്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്രൈവറ്റ്‌ ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.

Update: 2019-05-25 04:47 GMT
മീഞ്ചന്തയ്ക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു

കോഴിക്കോട്: മീഞ്ചന്തയ്ക്ക് സമീപം ഹോള്‍സെയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 9.45 ഓടെ മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഫെതര്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്രൈവറ്റ്‌ ലിമിറ്റഡ് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.

അപകടം നടന്നയുടന്‍തന്നെ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂനിറ്റുകളെത്തി തീണയച്ചതിനാല്‍ വന്‍ദുരന്തമൊഴിവായി. തീപ്പിടിത്തത്തില്‍ അലമാരകളും കസേരകളും കത്തിനശിച്ചു. കടയുടെ സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീയിട്ടിരുന്നു. ഇതില്‍നിന്ന് തീ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ.

Tags:    

Similar News