കഞ്ചാവ് വില്‍പ്പന: കോട്ടയത്ത് ആറ് യുവാക്കള്‍ അറസ്റ്റില്‍

എസ്എന്‍ പുരം വാടയില്‍ മിഥുന്‍ (20), പോളശ്ശേരി കായിപ്പുറത്ത് അമല്‍ (23), അഖില്‍ (21), വൈക്കം ദളവാക്കുളം അജിത്ത് (24), വാക്കേത്തറ പുത്തന്‍തറയില്‍ കുഞ്ഞ് എന്ന് വിളിക്കുന്ന നിബിന്‍ (30), മുണ്ടാര്‍ ചാലിത്തറ അരുണ്‍ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

Update: 2019-05-09 14:56 GMT

കോട്ടയം: വൈക്കം ടൗണില്‍ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ പോലിസ് അറസ്റ്റുചെയ്തു. എസ്എന്‍ പുരം വാടയില്‍ മിഥുന്‍ (20), പോളശ്ശേരി കായിപ്പുറത്ത് അമല്‍ (23), അഖില്‍ (21), വൈക്കം ദളവാക്കുളം അജിത്ത് (24), വാക്കേത്തറ പുത്തന്‍തറയില്‍ കുഞ്ഞ് എന്ന് വിളിക്കുന്ന നിബിന്‍ (30), മുണ്ടാര്‍ ചാലിത്തറ അരുണ്‍ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വൈക്കം ബോട്ടുജെട്ടി പാര്‍ക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലിസ് ചോദ്യം ചെയ്തതോടെയാണ് ടൗണിലെ കഞ്ചാവ് വില്‍പ്പനയുടെ ചുരുളഴിഞ്ഞത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്ക് കരുതിയിരുന്ന 80 ഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെക്കുറിച്ച് വ്യക്തമായ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈക്കം പോലിസ് അറിയിച്ചു. നഗരസഭാ പാര്‍ക്ക്, കായലോര ബീച്ച്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന വിപണനകേന്ദ്രങ്ങള്‍.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ആദ്യം സൗജന്യമായി നല്‍കുമെന്നും പിന്നീട് ആവശ്യമനുസരിച്ച് വന്‍തുക ഈടാക്കുമെന്നുമാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞത്. ഉപയോഗിച്ച് തുടങ്ങിയാല്‍ എത്രരൂപ വേണമെങ്കിലും മുടക്കാന്‍ ആവശ്യക്കാര്‍ തയ്യാറായിരുന്നു. ഒരുപൊതിക്ക്500 രൂപ വരെ വാങ്ങിയിരുന്നതായും പ്രതികള്‍ പോലിസിനോട് പറഞ്ഞു. എസ്‌ഐ മഞ്ജുദാസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ സി കെ നാരായണനുണ്ണി, മോഹനന്‍, കെ പി സജി, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.  

Tags:    

Similar News