വീടാക്രമിച്ചവർക്കെതിരെ കടുത്ത നടപടി വേണം; നിരീക്ഷണത്തിലുള്ള പെൺകുട്ടി നിരാഹാരത്തിൽ

സംഭവത്തിൽ സിപിഎം പ്രവർത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പോലിസ് നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് പെൺകുട്ടി പറയുന്നു.

Update: 2020-04-11 08:15 GMT

പത്തനംതിട്ട: കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടിയാവശ്യപ്പെട്ട് പെൺകുട്ടി നിരാഹാര സമരം ആരംഭിച്ചു. നിരീക്ഷണത്തിൽ തുടരവേയാണ് പെൺകുട്ടി വീട്ടിൽ നിരാഹാര സമരം ആരംഭിച്ചത്.

സംഭവത്തിൽ സിപിഎം പ്രവർത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പോലിസ് നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും  തൻ്റെ അമ്മയുടെ മൊഴി ഗൗരവമായി എടുക്കാതെ ചില മാറ്റങ്ങൾ വരുത്തിയാണ് രേഖപ്പെടുത്തിയതെന്നും പെൺകുട്ടിയും കുടുംബവും ആരോപിക്കുന്നു. ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

Tags:    

Similar News