സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍ഐഎ കോടതിയില്‍
സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 12 നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റുചെയ്തത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികള്‍ നല്‍കിയ ജാമ്യ ഹരജി കൊച്ചിയിലെഎന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ നല്‍കിയ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരേ ഗൗരവമായ കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നാണ് പ്രതികളുടെ പ്രധാന വാദം. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യവും പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടിലാണ് എന്‍ഐഎ. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 12 നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റുചെയ്തത്.