സ്വർണക്കടത്ത് കേസ്: അന്വേഷണം പുരോഗമിക്കുമ്പോൾ സർക്കാരിന് മുട്ടിടിക്കുന്നു- ചെന്നിത്തല
സ്വർണക്കടത്ത് കേസിൽ എൽഡിഎഫിലെ പ്രമുഖന്റെ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ എൽഡിഎഫ് സർക്കാരിന് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സർക്കാരിനെതിരേ ചെന്നിത്തലയുടെ വിമർശനം. സ്വർണക്കടത്ത് കേസിൽ എൽഡിഎഫിലെ പ്രമുഖന്റെ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ അഴിമതി മൂടിവയ്ക്കാനാണ് സിബിഐയെ സർക്കാർ എതിർക്കുന്നത്. സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരാകുമെന്ന സർക്കാർ തീരുമാനത്തെയും ചെന്നിത്തല വിമർശിച്ചു. അഭിഭാഷകന് നൽകുന്ന ഫീസ് കൊണ്ട് വീട് വച്ച് നൽകാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.