സ്വ​പ്ന, സ​ന്ദീ​പ്, സ​രി​ത്ത് എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം

ഇ​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​സ്വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നും റ​വ​ന്യൂ വ​കു​പ്പി​നും ക​സ്റ്റം​സ് ക​ത്ത് ന​ൽ​കി.

Update: 2020-07-23 08:45 GMT

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണക്കടത്ത് കേ​സി​ൽ പി​ടി​യി​ലാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ, സ​രി​ത്ത് എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം. ഇ​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​സ്വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നും റ​വ​ന്യൂ വ​കു​പ്പി​നും ക​സ്റ്റം​സ് ക​ത്ത് ന​ൽ​കി.

എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റം​സ് ഇന്ന് ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​നു​ള​ള അ​നു​മ​തി ഇന്നലെ ല​ഭി​ച്ചി​രു​ന്നു.

പ്ര​തി​ക​ൾ മൂ​വ​രു​ടെ​യും ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ക​സ്റ്റം​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്ക് ത​ല​സ്ഥാ​ന​ത്ത് ബി​നാ​മി സ്വ​ത്തു​ക്ക​ൾ ഉ​ണ്ടെ​ന്ന വി​വ​ര​വും ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 

Tags:    

Similar News