സ്വര്‍ണക്കടത്തില്‍ വകുപ്പുതല അന്വേഷണം വേണം; ഡിജിപിക്ക് ഐജിയുടെ കത്ത്
ശ്രീജിത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നു ഡിജിപി അറിയിച്ചു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വകുപ്പുതല അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തുനല്‍കി. ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും ആരോപണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഐജിയുടെ കത്ത്.
ശ്രീജിത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നു ഡിജിപി അറിയിച്ചു. സ്വപ്‌ന കൂടി ഉള്‍പ്പെട്ട വ്യാജപീഡനാരോപണം അന്വേഷിക്കുന്നതു ക്രൈംബ്രാഞ്ചാണ്. കേസിന്റെ മേല്‍നോട്ടച്ചുമതല ഐജി എസ് ശ്രീജിത്തിനാണ്.