കെ ടി ജലീലിൻ്റെ രാജി: എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ ജലപീരങ്കി

മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുടെ കോലം കത്തിച്ചു.

Update: 2020-09-15 09:15 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പോലിസ് ബാരിക്കേഡ് തള്ളി നീക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേത്തുടർന്ന് ഒരു പ്രവർത്തകന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളക്കടവ് സ്വദേശി ഹാഷിമിനാണ് പരിക്കേറ്റത്‌. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുടെ കോലം കത്തിച്ചു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷബീർ ആസാദ് സംസാരിച്ചു. ജലീൽ കരമന, പൂന്തുറ സജീവ്, മഹ്ഷൂഖ്, ഷാഫി വട്ടിയൂർക്കാവ് നേതൃത്വം നൽകി.

Tags:    

Similar News