സ്വര്‍ണക്കടത്ത് കേസ്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കി

എയര്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍, കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടറും ഡല്‍ഹി സ്വദേശിയുമായ രാഹുല്‍ പണ്ഡിറ്റ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റേറ്റീവ്) സുമിത് കുമാര്‍ നടപടി സ്വീകരിച്ചത്.2019 മെയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കടത്തിയ സംഭവത്തില്‍ രാധാകൃഷ്ണനെതിരെ ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) കേസെടുത്തിരുന്നു.2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളം വഴി ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന 15 കിലോയോളം സ്വര്‍ണം കടത്തിയ കേസിലാണ് രാഹുല്‍ പണ്ഡിറ്റ് പ്രതിചേര്‍ക്കപ്പെട്ടത്

Update: 2020-02-24 10:33 GMT

കൊച്ചി: തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കൊച്ചി ഓഫീസ് അറിയിച്ചു. എയര്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍, കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടറും ഡല്‍ഹി സ്വദേശിയുമായ രാഹുല്‍ പണ്ഡിറ്റ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റേറ്റീവ്) സുമിത് കുമാര്‍ നടപടി സ്വീകരിച്ചത്. 2019 മെയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കടത്തിയ സംഭവത്തില്‍ രാധാകൃഷ്ണനെതിരെ ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) കേസെടുത്തിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂനിറ്റിന്റെ ഇന്‍ചാര്‍ജായിരുന്ന ഇയാള്‍ സഹായിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സെന്‍ട്രല്‍ എക്സൈസ് കേഡര്‍ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ കസ്റ്റംസിലെ പതിനൊന്ന് സൂപ്രണ്ടുമാരില്‍ സീനിയറായിരുന്നു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ഇദ്ദേഹം. 2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളം വഴി ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന 15 കിലോയോളം സ്വര്‍ണം കടത്തിയ കേസിലാണ് രാഹുല്‍ പണ്ഡിറ്റ് പ്രതിചേര്‍ക്കപ്പെട്ടത്. ഇയാള്‍ക്കൊപ്പം മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും പിടിയിലായിരുന്നു. കോഫെപോസ ചുമത്തപ്പെട്ടെങ്കിലും നിലവില്‍ ഇയാള്‍ ഒളിവിലാണ്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. 1965ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍, കണ്‍ട്രോള്‍ ആന്‍ഡ് അപ്പീല്‍) 19ാം റൂള്‍ പ്രകാരമാണ് ഇരുവരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതെന്ന് കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News