സ്വർണക്കടത്ത് കേസ്: സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. ആഗസ്ത് 3ന് എംഎൽഎമാരും എംപിമാരും ഡിസിസി പ്രസിഡന്റുമാരും വീടുകളിൽ സത്യഗ്രഹമിരിക്കും.

Update: 2020-07-28 10:30 GMT

തിരുവനന്തപുരം: രാജ്യദ്രോഹക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ദേശീയ അന്വേഷണ ഏജൻസി തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. ആഗസ്ത് 3ന് എംഎൽഎമാരും എംപിമാരും ഡിസിസി പ്രസിഡന്റുമാരും വീടുകളിൽ സത്യഗ്രഹമിരിക്കും.

പത്താം തീയതി എല്ലാ വാർഡുകളിലും ജനപ്രതിനിധികൾ സത്യഗ്രഹം നടത്തും. ജനപ്രതിനിധികളില്ലാത്ത സ്ഥലങ്ങളിൽ യുഡിഎഫ് തിരഞ്ഞെടുക്കുന്ന നേതാക്കൾ സത്യഗ്രഹമിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    

Similar News