നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും നടത്തിയ വ്യത്യസ്ത പരിശോധനകളിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരാണ് സ്വര്‍ണവുമായി അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്

Update: 2022-06-27 14:56 GMT

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും നടത്തിയ വ്യത്യസ്ത പരിശോധനകളിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരാണ് സ്വര്‍ണവുമായി അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഒന്നര കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അര കിലോഗ്രാം സ്വര്‍ണം എയര്‍ ഇന്റെലിജന്‍സ് വിഭാഗവുമാണ് പിടികൂടിയത്.

ദുബൈയില്‍ നിന്നുമെത്തിയ കുഞ്ഞിപ്പ, ഷാര്‍ജയില്‍ നിന്നുമെത്തിയ ഷിഹാബുദീന്‍ എന്നിവരാണ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. കുഞ്ഞിപ്പയില്‍ നിന്നും ഒരു കിലോഗ്രാം സ്വര്‍ണവും ഷിഹാബുദ്ദീനില്‍ നിന്നും അര കിലോഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. കുഞ്ഞിപ്പ സ്വര്‍ണ മിശ്രിതമായും ഷിഹാബുദ്ദീന്‍ ആഭരണങ്ങളായുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായ കുവൈത്തില്‍ നിന്നെത്തിയ ഷറഫുദ്ദീനില്‍ നിന്നും അര കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സിലിണ്ടര്‍ ആകൃതിയിലുള്ള രണ്ട് സ്വര്‍ണക്കട്ടികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

Tags:    

Similar News