വന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ പിടിയില്‍
പിടികൂടിയെ മയക്കുമരുന്നിന് ഏകദേശം 1500 കോടിയോളം രൂപ വിലവരുമെന്നാണ് പറയപ്പെടുന്നത്.രണ്ട് മല്‍സ്യബന്ധന ബോട്ടുകളിലായി കടത്തകുയായിരുന്ന മയക്കുമരുന്നു ശേഖരം ഡിആര്‍ ഐയും തീരസംരക്ഷണ സേനയും ചേര്‍ന്നാണ് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളുമടക്കം ബോട്ടുകളിലുണ്ടായിരുന്ന 20 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
കൊച്ചി:പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട. മല്‍സ്യബന്ധന ബോട്ടില്‍ കടത്തുകയായിരുന്ന വന്‍ ലഹരിമരുന്നു ശേഖരമാണ് ഡിആര്‍ ഐയും തീരസംരക്ഷണ സേനയും ചേര്‍ന്ന് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളുമടക്കം ബോട്ടുകളിലുണ്ടായിരുന്ന 20 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടു ബോട്ടുകളിലായി 220 കിലോയോളം മയക്കുമരുന്നുള്ളതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിന് ഏകദേശം 1500 കോടിയോളം രൂപ വിലവരുമെന്നാണ് പറയപ്പെടുന്നത്.കപ്പലില്‍ നിന്നാണ് മയക്ക് മരുന്ന് മല്‍സ്യബന്ധന ബോട്ടിലേക്ക് കയറ്റിയതെന്ന് പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.എവിടെ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും എവിടേയ്ക്ക് കൊണ്ടുപോകുകയായിരുന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഇവരെ കൊച്ചിയില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.