സ്വര്‍ണക്കടത്ത്: മൂന്നു പേര്‍ കൂടി കസ്റ്റംസിന്റെ പിടിയില്‍

ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.സ്വര്‍ണം വിറ്റഴിക്കാന്‍ ഇടനില നിന്നവരില്‍പ്പെടുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.വിദേശത്ത് നിന്നെത്തിക്കുന്ന സ്വര്‍ണം ചില ജ്വല്ലറികള്‍ക്ക് നല്‍കാന്‍ ഇടനില നിന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍

Update: 2020-07-16 07:54 GMT

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലുടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മൂന്നു പേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.ഇവര്‍ ഇടനിലക്കാരാണെന്നാണ് സൂചന. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.സ്വര്‍ണം വിറ്റഴിക്കാന്‍ ഇടനില നിന്നവരില്‍പ്പെടുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.വിദേശത്ത് നിന്നെത്തിക്കുന്ന സ്വര്‍ണം ചില ജ്വല്ലറികള്‍ക്ക് ഇവര്‍ നല്‍കാന്‍ ഇടനില നിന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ചില ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന നടത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേരെക്കൂടി കസ്റ്റംസ് പിടികൂടിയിരിക്കുന്നത്.പിടിയിലായ മറ്റു രണ്ടു പേരുടെ അറസ്റ്റ് കസ്റ്റംസ് രേഖപെടുത്തി.അന്‍വര്‍,സെയ്ദലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപെടുത്തിയത്. ഇവരെ വൈദ്യ പരിശോധനയക്ക് ശേഷം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കി. 

Tags:    

Similar News