കൊറിയറില്‍ എത്തിയ സ്വര്‍ണ്ണം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

കണ്ണൂര്‍ അഴീക്കോട് സ്വദേശി സന്ദീപ് (31) ആണ് ആലുവ പോലിസിന്റെ പിടിയിലായത്.ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. വ്യാജ വിലാസം നിര്‍മ്മിച്ച് അതിലേക്ക് സ്വര്‍ണ്ണം ഓര്‍ഡര്‍ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോള്‍ ഇയാള്‍ പായ്ക്കറ്റ് തുറന്ന് സ്വര്‍ണ്ണം എടുക്കുകയും ചെയ്യും. തുടര്‍ന്ന് കവര്‍ ഒട്ടിച്ചശേഷം അഡ്രസില്‍ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും

Update: 2020-10-26 12:58 GMT

കൊച്ചി: വ്യാജ വിലാസം നിര്‍മ്മിച്ച് കൊറിയര്‍ വഴി സ്വര്‍ണ്ണ മെത്തിച്ച് മോഷണം നടത്തിയ കൊറിയര്‍ ജീവനക്കാരന്‍ പിടിയില്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശി സന്ദീപ് (31) ആണ് ആലുവ പോലിസിന്റെ പിടിയിലായത്.ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. വ്യാജ വിലാസം നിര്‍മ്മിച്ച് അതിലേക്ക് സ്വര്‍ണ്ണം ഓര്‍ഡര്‍ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോള്‍ ഇയാള്‍ പായ്ക്കറ്റ് തുറന്ന് സ്വര്‍ണ്ണം എടുക്കുകയും ചെയ്യും. തുടര്‍ന്ന് കവര്‍ ഒട്ടിച്ചശേഷം അഡ്രസില്‍ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും.

അങ്ങനെ തിരിച്ചത്തിയ പായ്ക്കറ്റുകള്‍ ബാംഗ്ലൂരിലെ കമ്പനി സ്‌ക്കാന്‍ ചെയ്തപ്പോഴാണ് പായ്ക്കറ്റിനകത്ത് സ്വര്‍ണ്ണം ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് ആലുവ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജി വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറു ലക്ഷത്തോളം രൂപയുടെ 10 സ്വര്‍ണ്ണ ഉരുപ്പടികളാണ് മോഷ്ടിച്ചത്. സംഭവം നടന്ന ശേഷം സന്ദീപ് ഒളിവിലായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ് , എസ്. ഐ വി കെ രവി, എഎസ്ഐ മാരായ എം കെ ബിജു,ഇക്ബാല്‍, സിപിഒ ദിലീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

Tags:    

Similar News