തൃശൂരിലെ ഗുണ്ടാ ആക്രമണം; സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ്

Update: 2020-10-03 04:52 GMT
തൃശൂര്‍: തൃശൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ആക്രമിക്കുകയും ഓട്ടോറിക്ഷകള്‍ തകര്‍ക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ കുറിച്ച് സൂചന ലഭിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയിലാണ് ഗുണ്ടാ സംഘം ഡ്രൈവര്‍മാരെ ആക്രമിക്കുകയും ഓട്ടോറിക്ഷകള്‍ തകര്‍ക്കുകയും ചെയ്തത്. ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഗുണ്ടാസംഘത്തെ കുറിച്ച് സൂചന ലഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.
Tags:    

Similar News