സർക്കാർ ധൂർത്ത് തുടരുന്നു; ഓൺലൈൻ പാചക മത്സരത്തിന് ചിലവഴിക്കുന്നത് മൂന്നരകോടി

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാലറി കട്ട് അടക്കം നടപ്പാക്കുന്നതിനിടെയാണ് ഇത്തരം ധൂർത്തെന്നും ശ്രദ്ധേയമാണ്.

Update: 2020-09-25 08:30 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത് തുടരുന്നു. ചിലവ് ചുരുക്കൽ തീരുമാനങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് കൂടി പണം നിയന്ത്രണമില്ലാതെ ചിലവഴിക്കുകയാണ്. കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് വഴി നടത്തുന്ന ഓൺലൈൻ പാചക മത്സരത്തിനായി 33,280,720 രൂപയാണ് ചിലവാക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ പിടിച്ചുകെട്ടാൻ സർക്കാർ ആറുമാസം കൂടി സാലറി ചലഞ്ച് ഏർപ്പെടുത്താനിരിക്കെയാണ് പാചക മത്സരത്തിനായി കോടികൾ ചെലവിടുന്നത്.


ഓൺലൈൻ വഴി കേരളീയ വിഭവങ്ങളുടെ പാചക മത്സരം സംഘടിപ്പിക്കുന്നതിനും തിരഞ്ഞെടുത്ത നൂറ് വീഡിയോകൾ കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നതിനുമാണ് ഈ ചെലവ്. രജിസ്ട്രേഷനും മറ്റുമായി രണ്ട് ലക്ഷം രൂപയാണ് ചെലവ്. പ്രചരണത്തിനും മറ്റുമായി രണ്ട് കോടിയോളം രൂപ. ജഡ്ജിങ് കമ്മിറ്റിക്കായി ആറ് ലക്ഷം എന്നിങ്ങനെയാണ് ചെലവുകൾ.


കൊവിഡിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര വിപണി പിന്നോട്ടു പോയതായും സഞ്ചാരികൾക്കിടയിൽ കേരള ടൂറിസത്തെ സുപരിചിതമായി നിലനിർത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്നും സർക്കാർ പറയുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാലറി കട്ട് അടക്കം നടപ്പാക്കുന്നതിനിടെയാണ് ഇത്തരം ധൂർത്തെന്നും ശ്രദ്ധേയമാണ്. 

Tags:    

Similar News