ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Update: 2020-11-07 07:45 GMT

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ കൊവിഡ് പോസിറ്റീവ് ആയതായി ഗവർണർ ട്വീറ്റ് ചെയ്യുകയായിരുന്നു. 

താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News