വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 'ഹരിത കാംപസ് ചലഞ്ചു'മായികേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ വകുപ്പും
ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വിദ്യാര്‍ഥികള്‍ക്കായും പ്രത്യേകം ചലഞ്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു ഹരിത ചലഞ്ചിനപ്പുറം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാംപസുകളിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ഈ പരിപാടിയ്ക്ക് അപേക്ഷിക്കാം
കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യവും പരിസ്ഥിതി ബോധവും വളര്‍ത്തുന്നതിനു വേണ്ടി 'ഗ്രീന്‍ കാംപസ് ചലഞ്ചു'മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നത വിദ്യാഭ്യാസ വകുപ്പും.ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വിദ്യാര്‍ഥികള്‍ക്കായും പ്രത്യേകം ചലഞ്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു ഹരിത ചലഞ്ചിനപ്പുറം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാംപസുകളിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.വിദ്യാര്‍ഥികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ഈ പരിപാടിയ്ക്ക് അപേക്ഷിക്കാം.വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതന സാങ്കേതിക വിദ്യയും നവീന പരിഹാരമാര്‍ഗ്ഗങ്ങളും നല്‍കുന്നതിനുള്ള സാമ്പത്തിക സഹായം കാംപസ് ഗ്രീന്‍ പദ്ധതിയിലൂടെ ലഭിക്കും.
കാംപസില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുസ്ഥിര ഹരിത പദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് ഉദ്ദേശ്യം. ജൈവവൈവിധ്യവും പരിസ്ഥിതി സംരക്ഷണ പരിപാടികളും കാംപസിനുള്ളില്‍ നടത്തുന്നതിനു വേണ്ടിയുള്ള പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ മുന്നോട്ടു വയ്ക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആകെ പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, പരിസ്ഥിതി സാക്ഷരത, കാഴ്ചപ്പാടിലെ സ്വാധീനം, സാമൂഹിക ഇടപെടലുകള്‍, ഹരിത പ്രവര്‍ത്തനങ്ങളിലെ പരിശീലന-വിജ്ഞാനപ്രദമായ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും ഇതിന്റെറ ലക്ഷ്യമാണ്.സെപ്റ്റംബര്‍ 20 ആണ് ഗ്രീന്‍ കാംപസ് ചലഞ്ചിലും ഗ്രീന്‍ സ്റ്റാര്‍ട്ടപ്പിലും പങ്കെടുക്കാനുള്ള അവസാന തിയതി. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://campusgreen.startupmission.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഹരിത ചലഞ്ചിനപ്പുറം ജൈവവൈവിധ്യത്തില്‍ സാങ്കേതികവിദ്യയെ എങ്ങിനെ ഉപയോഗിക്കാമെന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
നിശ്ചിത സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്തി തൈകള്‍ നടുകയും അത് പരിപാലിക്കുകയും ചെയ്യുക, തൈകളെ സെന്‍സറുകളുടെ സഹായത്തോടെ നിരീക്ഷിക്കുകയും വളര്‍ച്ച ഉറപ്പുവരുത്തുകയും ചെയ്യുക, പുതുതലമുറ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂപ്രദേശം രൂപകല്‍പ്പന ചെയ്യുക, കാര്‍ബണ്‍ ക്രെഡിറ്റ്, ഗ്രീന്‍ അക്രഡിറ്റേഷന്‍, പ്രശംസാപത്രങ്ങള്‍ എന്നിവയുമായി പദ്ധതികള്‍ ബന്ധപ്പെടുത്തുക തുടങ്ങിയവ മല്‍സരാര്‍ഥികള്‍ക്ക് ഏറ്റെടുക്കാം. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂതനാശയമുള്ള വിദ്യാര്‍ഥി അല്ലെങ്കില്‍ വിദ്യാര്‍ഥി സംഘങ്ങള്‍ക്കും ഹരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം.
സ്ഥാപനങ്ങളിലെ അധ്യാപകരെ പദ്ധതിയുടെ മേല്‍നോട്ടത്തിനായി നിയോഗിക്കാവുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാംപസില്‍ മൂന്ന് ഏക്കര്‍ ജൈവ പദ്ധതിയ്ക്കായി നല്‍കും. രണ്ട് വര്‍ഷം കൊണ്ട് ഇവിടം രൂപകല്‍പ്പന ചെയ്ത്, വികസിപ്പിച്ച് പരിപാലിക്കേണ്ടതാണ്. പദ്ധതിയ്ക്കാവശ്യമായ സാമ്പത്തികസഹായം, വിദഗ്‌ധോപദേശം, സാങ്കേതിക സഹായം എന്നിവ കെഎസ്‌യുഎം, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായാണ് നല്‍കുന്നത്.