പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം: മന്‍കീ ബാത് പ്രഭാഷണസമയത്ത് പാത്രം മുട്ടി പ്രതിഷേധിക്കും- തുളസീധരന്‍ പള്ളിക്കല്‍
നാളെ രാവിലെ 11 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് പാര്‍ട്ടി തീരുമാനം.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്ത് പ്രഭാഷണ വേളയില്‍ 'ഛോഡോ 'മന്‍കീ ബാത് ' സുനോ കിസാന്‍ കി ബാത്' എന്ന മുദ്രാവാക്യമുയര്‍ത്തി ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്തുന്ന പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാത്രം മുട്ടി പ്രതിഷേധിക്കുമെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
നാളെ രാവിലെ 11 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് പാര്‍ട്ടി തീരുമാനം. കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരുമാസം പിന്നിട്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലായാലും കോര്‍പറേറ്റുകള്‍ക്ക് യാതൊരു നഷ്ടവുമുണ്ടാവരുതെന്നാണ് മോദിയുടെ താല്‍പര്യം. ഈ നിലപാടിനെ പരിഹസിച്ചാണ് മന്‍ കീ ബാത്തിന്റെ 69 ാമത് പ്രഭാഷണ വേളയില്‍ പാത്രം മുട്ടി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. കുത്തകകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാരിനെതിരായി നടക്കുന്ന പോരാട്ടത്തില്‍ എല്ലാവിഭാഗം ജനങ്ങളും കൈകോര്‍ത്ത് മുന്നോട്ടുവരണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യര്‍ഥിച്ചു.