അതിഥി തൊഴിലാളികളുടെ മടക്കം: കോഴിക്കോടുനിന്ന് രാജസ്ഥാനിലേക്കുള്ള ട്രെയിന്‍ റദ്ദാക്കി
ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ 1,140 അതിഥി തൊഴിലാളികള്‍ ഇന്ന് ബിഹാറിലേക്കു മടങ്ങും. വൈകീട്ട് നാലിനാണ് ഇവര്‍ക്കുള്ള രണ്ടാമത്തെ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ പുറപ്പെടുന്നത്.
കോഴിക്കോട്: അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോടുനിന്നും രാജസ്ഥാനിലേക്ക് പോവേണ്ടിയിരുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ട്രെയിന്‍ യാത്രയ്ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. അതേസമയം, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ 1,140 അതിഥി തൊഴിലാളികള്‍ ഇന്ന് ബിഹാറിലേക്കു മടങ്ങും. വൈകീട്ട് നാലിനാണ് ഇവര്‍ക്കുള്ള രണ്ടാമത്തെ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ പുറപ്പെടുന്നത്.
നേരത്തെ ബിഹാറിലേക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ബുധനാഴ്ച ബിഹാറിലേക്കും മധ്യപ്രദേശിലേക്കും രണ്ട് സര്‍വീസ് നടത്തിയിരുന്നു. 2,400 ഓളം പേരാണ് ഇന്നലെ കേരളത്തില്‍നിന്നും യാത്രയായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കണ്ണൂരില്‍നിന്ന് ഇന്ന് ഉത്തര്‍പ്രദേശിലേക്ക് ട്രെയിന്‍ പുറപ്പെടും. നാളെ ജാര്‍ഖണ്ഡിലേക്കും ട്രെയിന്‍ പുറപ്പെടും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും പുറപ്പെടുന്ന ട്രെയിനുകളില്‍ 1,140 പേര്‍ വീതം യാത്രതിരിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. അതേസമയം, ഇതരസംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് തിരിച്ചെത്തിക്കാനുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇനി വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേയെ അറിയിച്ചു. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിര്‍മാണമേഖല ഉടന്‍ സജീവമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.