താലൂക്ക് ആശുപത്രിയിലെ ഗുണ്ട ആക്രമണം; സംഘത്തില്‍ സിപിഎം നേതാക്കളും
സിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അന്തപ്പന്‍, പിതൃ സഹോദരന്‍ വിനോദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുധീര്‍ എന്നിവരെ തിരിച്ചറിഞ്ഞു.
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഗുണ്ടകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ സിപിഎം പ്രാദേശിക നേതാക്കളുമുണ്ടെന്ന് പോലിസ്. സിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അന്തപ്പന്‍, പിതൃ സഹോദരന്‍ വിനോദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുധീര്‍ എന്നിവരെ തിരിച്ചറിഞ്ഞു.
സിസിടിവി ദ്യശ്യങ്ങളും ഡോക്ടര്‍മാരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലിസ് തിരിച്ചറിഞ്ഞത്. സാജിദും അരുണും നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണെന്നും പോലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കായകുളം താലൂക് ആശുപത്രിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്ത സംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തില്‍ ഇരു വിഭാഗം യുവാക്കളുടെ സംഘം ഏറ്റമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റയാളെ അന്വേഷിച്ചെത്തിയ എതിര്‍ സംഘമാണ് ഒപി ബ്ലോക്കിലുള്‍പ്പടെ അതിക്രമം കാട്ടിയത്. രോഗികളും പ്രായാധിക്യമുള്ളവരും കൂട്ടിരിപ്പുകാരുമൊക്കെ ധാരളമായുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.