ഹജ്ജ്: നെടുമ്പാശേരിയില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ 14 ന്

14 ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ആദ്യ വിമാനം യാത്രയാകുന്നത്. 13 ന് വൈകിട്ട് ഏഴിന് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഉത്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളിലും സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.2750 ഓളം പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനായി യാത്രയാകുന്നത്

Update: 2019-06-28 08:39 GMT

കൊച്ചി:ഹജ്ജ് തീര്‍ഥാടകരെയും വഹിച്ചുകൊണ്ട് നെടുമ്പാശേരിയില്‍ നിന്നുള്ള ആദ്യ വിമാനം അടുത്തമാസം 14ന് പുറപ്പെടുമെന്ന് മന്ത്രി കെ ടി ജലീല്‍.നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിര്‍ന്നു അദ്ദേഹം. 14 ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ആദ്യ വിമാനം യാത്രയാകുന്നത്. 13 ന് വൈകിട്ട് ഏഴിന് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഉത്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളിലും സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.2750 ഓളം പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനായി യാത്രയാകുന്നത്.മുന്‍പ് 12,000 ത്തോളം പേര്‍ക്ക് ഒരുക്കിയിരുന്ന സൗകര്യത്തിന് സമാനമായ സൗകര്യങ്ങളാണ് സിയാല്‍ നെടുമ്പാശ്ശേരിയില്‍ ഒരുക്കുന്നത്.കരിപ്പൂരില്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News