ഹരിത വിഷയം വീണ്ടും ചര്‍ച്ച ചെയ്യും: പി കെ കുഞ്ഞാലിക്കുട്ടി
എല്ലാ വശങ്ങളും വീണ്ടും പാര്‍ട്ടി പരിശോധിക്കും.വിഷയത്തില്‍ ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എടുത്ത തീരുമാനങ്ങള്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യും
കൊച്ചി: ഹരിത വിഷയത്തില്‍ വീണ്ടും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വശങ്ങളും വീണ്ടും പാര്‍ട്ടി പരിശോധിക്കും.വിഷയത്തില്‍ ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എടുത്ത തീരുമാനങ്ങള്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യും.
ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവരുന്ന കുട്ടികളാണ് ഇവരെല്ലാവരും. നല്ല കഴിവുള്ളവരാണ് എല്ലാവരും.പ്രശ്‌നങ്ങള്‍ എല്ലാം ഭംഗിയായി പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാലാ ബിഷപ്പ് നടത്തിയ പ്രസ്തവനയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തേണ്ടി വന്നാല്‍ ചര്‍ച്ച നടത്തുമെന്ന് ചോദ്യത്തിന് മറുപടിയായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇതിന്റെ പേരില്‍ സാമൂഹിക അന്തരീക്ഷം വഷളാകാന്‍ പാടില്ല.സര്‍ക്കാരും പ്രതിപക്ഷവും മുന്‍കൈ എടുത്ത് പ്രശ്‌നം തീര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.