മുഖപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം:കുഞ്ഞാലിക്കുട്ടി ഇ ഡി ക്കു മുന്നില്‍ ഹാജരായി
കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് കുഞ്ഞാലിക്കുട്ടി വൈകുന്നേരം നാലുമണിയോടെ അഭിഭാഷകനൊപ്പം ഹാജരായത്.തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നും ഇ ഡി മൊഴിയെടുക്കല്‍ ആരംഭിച്ചു.
കൊച്ചി: മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസില്‍ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് കുഞ്ഞാലിക്കുട്ടി വൈകുന്നേരം നാലുമണിയോടെ അഭിഭാഷകനൊപ്പം ഹാജരായത്.തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നും ഇ ഡി മൊഴിയെടുക്കല്‍ ആരംഭിച്ചതായാണ് വിവരം.തന്നെ സാക്ഷിയായിട്ടാണ് ഇ ഡി വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ ഡി ക്കു മുന്നില്‍ ഹാജരാകുന്നതിന് മുമ്പായി കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത് തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ നേരത്തെ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് കെ ടി ജലീലിനെ നോട്ടീല്‍ നല്‍കി കൊച്ചിയിലെ ഓഫിസില്‍ രണ്ടു തവണ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട് തന്റെ പക്കലുണ്ടായിരുന്ന മുഴുവന്‍ തെളിവുകളും ഇ ഡിക്ക് കൈമാറിയെന്ന് കെ ടി ജലീല്‍ ഇതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇ ഡി പി കെ കുഞ്ഞാലിക്കുട്ടിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 11 ന് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും രാവിലെ ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.