കൊടുവള്ളിയില്‍ കുഴല്‍പ്പണ വേട്ട; 8.74 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍
കൊടുവള്ളി ഹൈസ്‌കൂള്‍ റോഡില്‍ എസ്‌ഐ എ പി അനൂപ്, സിപിഒമാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. പോലിസിനെ കണ്ട് സ്‌കൂട്ടര്‍ വെട്ടിച്ച് പോയ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ്‌ഐ അറിയിച്ചു.
കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തിയ കുഴല്‍പ്പണമായി രണ്ടു പേരെ കൊടുവള്ളി പോലിസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മല്‍ മുഹമ്മദ് ഫാദില്‍ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാന്‍(18) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറില്‍ ഒളിപ്പിച്ച 8.74 ലക്ഷം രൂപ പോലിസ് പിടിച്ചെടുത്തു.
കൊടുവള്ളി ഹൈസ്‌കൂള്‍ റോഡില്‍ എസ്‌ഐ എ പി അനൂപ്, സിപിഒമാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. പോലിസിനെ കണ്ട് സ്‌കൂട്ടര്‍ വെട്ടിച്ച് പോയ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ്‌ഐ അറിയിച്ചു.
അതിനിടെ കഴിഞ്ഞ മെയ് മാസം 18ന് കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കീഴടങ്ങി. മഞ്ചേരി വീമ്പൂരില്‍ വച്ച് കുഴല്‍പ്പണവുമായി പോയ ആളെ ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29)ആണ് ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.