വയനാട്ടില്‍ 34 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി
ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 34,30,000 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമഴ്‌നാട് മധുര സ്വദേശി മുരുകേശ(53)നെ അറസ്റ്റ് ചെയ്തു.
കല്‍പ്പറ്റ: മുത്തങ്ങയില്‍ 34 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി. ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 34,30,000 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമഴ്‌നാട് മധുര സ്വദേശി മുരുകേശ(53)നെ അറസ്റ്റ് ചെയ്തു.
വയനാട് എക്‌സൈസ് ഇന്റലിജന്‍സും വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി മുത്തങ്ങ സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം കെ, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ബി ബാബുരാജ്, പി കെ പ്രഭാകരന്‍, കെ രമേഷ്, കെ ജെ സന്തോഷ്, കെ വി ഷാജിമോന്‍, പി എസ് വിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സനൂപ്, സുരേഷ് എക്‌സൈസ് െ്രെഡവര്‍മാരായ വീരാന്‍ കോയ, ചാക്കോ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.