കാലവര്‍ഷം: എറണാകുളം ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു

4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്

Update: 2022-07-11 17:19 GMT

കൊച്ചി: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് എറണാകുളമ ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷിനാശം. 4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ജൂലൈ ആദ്യം മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്.വാഴ കര്‍ഷകര്‍ക്കാണ് നാശനഷ്ടം കൂടുതലുണ്ടായത്.

പെരുമ്പാവൂര്‍ കാര്‍ഷിക ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം. ഇവിടെ 30.36 ഹെക്ടര്‍ കൃഷി നശിച്ചു. അതുവഴി 54,25,000 രൂപയുടെ നാശനഷ്ടമാണ് വന്നത്. അങ്കമാലി, പുതൃക്ക മേഖലകളിലും മഴ കൂടുതല്‍ നാശ നഷ്ടമുണ്ടാക്കി. അങ്കമാലി ബ്ലോക്കില്‍ 18.23 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 23,13,200 രൂപയുടെയും പുതൃക്ക ബ്ലോക്കില്‍ 18.5 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 54,25,000 രൂപയുടെ നഷ്ടവും സംഭവിച്ചു. നെടുമ്പാശ്ശേരി കാര്‍ഷിക ബ്ലോക്കാണ് കൂടുതല്‍ നാശം സംഭവിച്ച മറ്റൊരു മേഖല. ഇവിടെ 13.40 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 1,19,41,000 രൂപയുടെ നഷ്ടമുണ്ടായി.

ആലുവ ബ്ലോക്കില്‍ 4.32 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 51,52,600 രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. കോതമംഗലം ബ്ലോക്കില്‍ 1.10 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 22,4000 രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഞാറക്കല്‍ ബ്ലോക്കില്‍ 0.0610 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 5,0000 രൂപയുടെ നഷ്ടമുണ്ടായി. പാറക്കടവ് ബ്ലോക്കില്‍ 5.20 ഏക്കര്‍ കൃഷി നശിച്ച് 93,0000 രൂപയുടെ നഷ്ടവും പിറവം ബ്ലോക്കില്‍ 0.01 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 70,000 രൂപയുടെ നഷ്ടവും സംഭവിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News