തൃശൂര്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകളിലായി 73 കുടുംബങ്ങള്‍

പുത്തൂരില്‍ 60 വീട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം. ചിറ്റകുന്നില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Update: 2020-08-08 13:17 GMT

തൃശൂര്‍: ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കൊടുങ്ങല്ലൂര്‍, തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം എന്നീ നാല് താലൂക്കുകളിലായാണ് 13 ക്യാംപുകള്‍ തുറന്നത്. 243 പേരാണ് ക്യാംപില്‍ കഴിയുന്നത്. കൂടാതെ, കൊവിഡ്19 േ്രേപട്ടാക്കോള്‍ പ്രകാരം ക്വാറന്റൈനിലുള്ളവര്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മുകുന്ദപുരം താലൂക്കിലെ കല്ലൂരിലെ സെന്റ് റാഫേല്‍ പള്ളിക്കുന്ന് സ്‌കൂളില്‍ ക്വാറന്‍ൈറനില്‍ ഉള്ളവരെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കി. ഇവിടെ 15 പേരുണ്ട്. ചാലക്കുടി താലൂക്കിലെ കുഴൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ക്വാറന്റൈനില്‍ ഉള്ളവരെ പാര്‍പ്പിക്കാന്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നിലവില്‍ രണ്ടു പേരെ താമസിപ്പിച്ചിട്ടുണ്ട്.

ചാലക്കുടി താലൂക്കില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 139 പേര്‍ താമസിക്കുന്നുണ്ട്. താലൂക്ക് അടിസ്ഥാനത്തില്‍ ചാലക്കുടി താലൂക്കില്‍ കാക്കുളിശ്ശേരിയിലും മേലൂരിലും രണ്ട് വീതം ക്യാമ്പുകളും കല്ലൂര്‍, കോടശ്ശേരി എന്നിവിടങ്ങളില്‍ ഒാേരാ ക്യാമ്പുമാണ്. കുട്ടനെല്ലൂര്‍ ഒന്ന്, കല്ലൂര്‍ രണ്ട് എന്നിങ്ങനെ മുകുന്ദപുരത്ത് മൂന്ന് ക്യാമ്പുകളുണ്ട്. കൊടുങ്ങല്ലൂരില്‍ എടവിലങ്ങ്, പെരിഞ്ഞനം എന്നിവിടങ്ങളിലായി ഓരോ ക്യാമ്പുകള്‍. തൃശൂരില്‍ ചാലക്കയിലും പുത്തൂരിലും ഓരോ ക്യാമ്പുകളും തുറന്നു. 13 ക്യാമ്പുകളിലായി 64 കുട്ടികള്‍, 92 സ്ത്രീകള്‍, 87 പുരുഷന്‍മാര്‍ എന്നിവരാണുള്ളത്. ആഗസ്റ്റ് ഏഴിനാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.

തൃശൂര്‍ താലൂക്കില്‍ പുത്തൂര്‍ വില്ലേജില്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യത പ്രദേശത്ത് നിന്ന് 11 കുടുംബത്തെയും ചാലക്കല്‍ വില്ലേജില്‍ മണ്ണിടിച്ചില്‍ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും, കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് വില്ലേജില്‍ കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും, മുകുന്ദപുരം താലൂക്കില്‍ വെള്ളപ്പൊക്ക ഭീഷണി കാരണം ഒരു കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ജില്ലയില്‍ കാറ്റും മഴയും മൂലം 1,10,64,298 രൂപയുടെ നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്. ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകള്‍ രണ്ട് കിലോ മീറ്റര്‍ ദൂരത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുത്തൂര്‍ വില്ലേജിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശമായ ചിറ്റകുന്നില്‍ നിന്നും 11 കുടുംബങ്ങളിലെ 32 പേരെ മാറ്റി താമസിപ്പിച്ചു. ചെമ്പംകണ്ടം റോഡിലെ സെന്റ് ജോണ്‍സ് അക്കാദമിയില്‍ ആണ് ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയത്. ഇതില്‍ 11 പുരുഷന്മാരും 12 സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെടുന്നു.

കൂടാതെ ചുറ്റിലുമുള്ള 60 വീട്ടുകാരോട് മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തും റവന്യൂ വകുപ്പും പോലീസും വീടുകളിലെത്തി നോട്ടീസ് നല്‍കി. കഴിഞ്ഞവര്‍ഷവും ഇവരെ മാറ്റി പാര്‍പ്പിച്ചിരുന്നു. മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കൊളാംകുണ്ട്, കോക്കാത്ത് കോളനി, തോണിപ്പാറ മേഖലകളിലും അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് ദുരന്തനിവാരണ പരിപാടികള്‍ സംബന്ധിച്ച തീരുമാനമായത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി ഡി സിന്ധു, മറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News