കൊച്ചി മെട്രോയുടെ തുടര്‍വികസനം സംസ്ഥാന സര്‍ക്കാര്‍ തടയുകയാണെന്ന് ഹൈബി ഈഡന്‍ എം പി
കഴിഞ്ഞ ആറു മാസമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ എം ആര്‍ എല്‍) എം ഡിയില്ലാത്തതിനാല്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ഹൈബി ഈഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കൊച്ചി: കൊച്ചി മെട്രോയുടെ തുടര്‍വികസനം സംസ്ഥാന സര്‍ക്കാര്‍ തടയുകയാണെന്ന് ഹൈബി ഈഡന്‍ എം പി കുറ്റപ്പെടുത്തി. കഴിഞ്ഞ ആറു മാസമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ എം ആര്‍ എല്‍) എം ഡിയില്ലാത്തതിനാല്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ഹൈബി ഈഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെയാണ് എംഡിയുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ധാരാളം ഉത്തരവാദിത്വങ്ങളുള്ളതിനാല്‍ മെട്രോയുടെ കാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
കൊച്ചി മെട്രോ അനാഥമായ അവസ്ഥയിലാണെന്നും എംപി പറഞ്ഞു.മെട്രോ വികസനത്തില്‍ മുന്നൊരുക്കമില്ല. അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും സംസ്ഥാന സര്‍ക്കാരും, കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും പൂര്‍ണ പരാജയമാണ്. പദ്ധതികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആളില്ല. മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വികസനം തടയുകയാണ്.സമയം തെറ്റി ഓടുന്ന വാഹനത്തിന്റെ അവസ്ഥയിലാണ് മെട്രോ. സ്ഥിരം എംഡി ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയുടെ നിലവാരത്തിലാണ് മെട്രോയുടെ നിലവിലെ പ്രവര്‍ത്തനം.
1400 കോടി രൂപയുടെ കനാല്‍ വികസന പദ്ധതി ഉള്‍പ്പെടെ മെട്രോയുടെ അനുബന്ധ പദ്ധതികളും പ്രതിസന്ധിയിലാണ്. കെഎംആര്‍എല്ലിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. 2016 ല്‍ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ വാട്ടര്‍ മെട്രോയുടെ കാര്യത്തിലും മെല്ലെപോക്ക് തുടരുന്നു. 2019 ഡിസംബറില്‍ മെട്രോയില്‍ ഒരു ലക്ഷം പേരാണ് യാത്ര ചെയ്തിരുന്നത്. മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ടി ജെ വിനോദ് എം എല്‍ എ യും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.