പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയുടെ ഉത്തരവാദിത്വമുള്ള കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി ആശ പെരിന്തല്‍മണ്ണ കോടതി സമുച്ചയം സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ ജില്ല & സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ പോള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മധു, മജിസ്ട്രേറ്റ് സുനില്‍ കുമാര്‍, മുന്‍സിഫ് മജിസ്ട്രേറ്റ് നൗഷാദ് അലി എന്നിവര്‍ ജഡ്ജിയെ അനുഗമിച്ചു.
പെരിന്തല്‍മണ്ണയില്‍ പുതിയ കോടതികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വക്കേറ്റ് റഷീദ് ഊത്തക്കാടന്‍ നിവേദനം നല്കി. അഡ്വക്കേറ്റ് സുനീഷ് , അഡ്വക്കേറ്റ് എ സയ്ദ് സംസാരിച്ചു.