കസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

Update: 2024-12-27 10:57 GMT

കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരകളി മുറുകുന്നു. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി. എന്‍ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സര്‍ക്കാര്‍ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. രാജേന്ദ്രന്‍, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവര്‍ ഹരജി നല്‍കിയിരുന്നു. ജനുവരി 9 ന് ഹരജി വീണ്ടും പരിഗണിക്കും.

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആദ്യ ദിവസം രണ്ടു പേരും കാബിനില്‍ തന്നെ ഇരിക്കുകയായിരുന്നു. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡിഎംഒ രാജേന്ദ്രന്റെ നിലപാട്.

ഇതേത്തുടര്‍ന്ന് കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവിയെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഡോ. രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News