മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം: പി സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞു

Update: 2025-02-07 11:08 GMT
മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം: പി സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞു

കൊച്ചി: മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെയിരെയാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ് ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരുന്നത്.രാജ്യത്തെ മുസ് ലിം കളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ് ലിം മും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു.

Tags:    

Similar News