മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോട്ടയം: മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശകേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഈരാട്ടുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. നിലവില്‍ ജോര്‍ജ് ആശുപത്രിയിലാണ്. കേസ് അന്വേഷണംവും തെളിവെടുപ്പും പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പി സി ജോര്‍ജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കുമെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകുമെന്നും അത്തരം കേസുകളേ പി സി ജോര്‍ജിനും ഉള്ളൂ എന്നായിരുന്നു ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം.
ചാനല്‍ചര്‍ച്ചയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ജോര്‍ജിനെതിരേ കേസെടുത്തത്. പിന്നാലെ ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളുകയുമായിരുന്നു.