തെരുവ് നായക്കളെ ക്രൂരമായി കൊന്ന സംഭവം: കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

Update: 2021-07-23 12:23 GMT

കൊച്ചി: കാക്കനാട് തെരുവ് നായകളെ ക്രൂരമായി തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പറഞ്ഞ ഹൈക്കോടതി തൃക്കാക്കര നഗരസഭയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.നായകളെ തല്ലിക്കൊന്ന സംഭവത്തിലെ പ്രതികളുടെ മൊഴി അമിക്കസ് ക്യൂറിയുടെ നേതൃത്വത്തില്‍ എടുക്കണമെന്നും കോടതി പറഞ്ഞു.

കാക്കനാട് ഈച്ചമുക്കിന് സമീപമാണ് സംഭവം നടന്നത്.ഇരുമ്പു കമ്പികൊണ്ടുള്ള കുടുക്കുപയോഗിച്ച് പിടികൂടുന്ന നായ്ക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വിഷം കുത്തിവെച്ചുവെന്നുമാണ് പരാതി.തൃക്കാക്കര നഗരസഭ പറഞ്ഞിട്ടാണ് നായക്കളെ കൊന്നതെന്നാണ് ആരോപണം.എന്നാല്‍ നായക്കളെ കൊല്ലുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്.മൃഗ സ്‌നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News