ലക്ഷദ്വീപ് : തീരത്തോട് ചേര്‍ന്നുളള വീടുകള്‍ പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ
മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ വീടുകള്‍ പൊളിച്ചു നീക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.നിയമം ലംഘിച്ചും അശാസ്ത്രീയമായും നിര്‍മിച്ച വീടുകള്‍ പൊളിച്ചു നീക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്
കൊച്ചി: ലക്ഷദ്വീപില്‍ തീരത്തിനോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിച്ചു മാറ്റാനുള്ള ലക്ഷദ്വീപ് ഭരണ കൂടത്തിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കവരത്തിയിലെ രണ്ടു വീട്ടുടമകള്‍ നല്‍കിയ ഹരജിയിലാണ് ഇവരുടെ വീടുകള്‍ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. തീരത്തോട് ചേര്‍ന്ന് നിയമം ലംഘിച്ചും അശാസ്ത്രീയമായും നിര്‍മിച്ച വീടുകള്‍ പൊളിച്ചു നീക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
ഏതു സാഹചര്യത്തിലാണ് വീടുകളോ അല്ലെങ്കില്‍ ഷെഡ്ഡുകളോ നിര്‍മിച്ചതെന്ന് വിശദീകരണം നല്‍കണമെന്നും മതിയായ രേഖകള്‍ ഇല്ലാത്ത പക്ഷം ഇവ പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചിലവ് ഉടമകളില്‍ നിന്നും ഈടാക്കുമെന്നുമായിരുന്നു നിര്‍ദ്ദേശം.ഇത് ചോദ്യം ചെയ്താണ് വീട്ടുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ വീടുകള്‍ പൊളിച്ചു നീക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി