ഹയർസെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മൂല്യനിർണയ ക്യാംപുകൾ പ്രവർത്തിക്കുക.

Update: 2020-05-13 09:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിച്ചു. എസ്എസ്എൽസി മൂല്യനിർണയം ലോക്ക് ഡൗണിനു ശേഷമേ നടക്കൂ. ലോക്ക്ഡൗൺ മൂലം മൂല്യനിർണ്ണയം നടത്താനാകാതെ സ്ഥിതിയായിരുന്നു. ഇത്‌ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് എച്ച്എസ്എസ് മൂല്യനിർണയം ആരംഭിക്കാൻ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. 92ഓളം മൂല്യനിർണയ ക്യാംപുകളിലായി 20000ൽപ്പരം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മൂല്യനിർണയ ക്യാംപുകൾ പ്രവർത്തിക്കുക. അതേസമയം ലോക്ക് ഡൗൺ കാലത്തെ മൂല്യനിർണയത്തിനെതിരെ പ്രതിഷേധവുമായി ചില സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.

Tags:    

Similar News