യുവതികളെ ആക്രമിച്ച് നഗ്ന ചിത്രം പകര്‍ത്തിയശേഷം പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ച നാലംഗ സംഘം പിടിയില്‍
മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടീന്റെ വീട്,ഹിലര്‍ ഖാദര്‍ (29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്വെല്‍ ഗബ്രിയേല്‍(25), കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ടോംസണ്‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി യുവതികളെ ആക്രമിച്ച് നഗന ചിത്രം പകര്‍ത്തിയശേഷം പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ച നാലംഗ സംഘം എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയില്‍.മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടീന്റെ വീട്,ഹിലര്‍ ഖാദര്‍ (29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്വെല്‍ ഗബ്രിയേല്‍(25),കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ടോംസണ്‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഉച്ചയോടുകൂടി മുംബൈ സ്വദേശികളായ രണ്ടു സ്ത്രീകള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ കൂടി പ്രതികളായ മാക്‌സ്വെല്‍, ജോയല്‍ എന്നിവര്‍ ഇവര്‍ താമസിക്കുന്ന റൂമില്‍ അതിക്രമിച്ച് കയറി റൂം പൂട്ടിയിട്ടു തുടര്‍ന്ന് അവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവര്‍ എവിടെ എന്ന് അന്വേഷിച്ചു. തങ്ങള്‍ ക്രൈംബ്രാഞ്ച് പോലീസ് ആണെന്നാണ് ഇവര്‍ പറഞ്ഞത് തുടര്‍ന്ന് റൂമില്‍ കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് റൂം മൊത്തത്തില്‍ പരിശോധിച്ചു അതിനുശേഷം അവര്‍ ഫോണ്‍ ചെയ്തതനുസരിച്ച് റെന്നിയും, ഹിലറും റൂമിലെത്തി. വന്ന വഴി ഇവര്‍ യുവതികളെ മര്‍ദ്ദിക്കുകയായിരുന്നു അതിനുശേഷം ഇവരുടെ ഫോണുകള്‍ തട്ടിപ്പറിച്ച് വാങ്ങുകയും ഇവരുടെ കൈയിലുണ്ടായിരുന്ന 20,000 രൂപയോളം കവര്‍ച്ച ചെയ്യുകയും ചെയ്തു.. അതിനുശേഷം ഇവരെ നഗ്‌നരാക്കി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയ്ക്കും യുവതികളുടെ വീടുകളിലേക്കും അയക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ മാനേജരെ റൂമിലേക്ക് വിളിച്ചു വരുത്തി. തങ്ങള്‍ പോലിസാണെന്നും നിങ്ങള്‍ക്ക് എതിരെയും കേസെടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ എസിപി ലാല്‍ജിയുടെ നിര്‍ദേശിച്ചതനുസരിച്ച് പോലീസ് സംഘം ഉടന്‍ അവിടെ എത്തി. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഹോട്ടല്‍ അധികൃതര്‍ പോലും ഇവര്‍ യഥാര്‍ഥ പോലീസല്ലെന്നറിയുന്നത്. ഇവര്‍ ഇതിനുമുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു.നഗരത്തിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെ കുറിച്ചും ഇതുപോലുള്ള കവര്‍ച്ചയെ കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെപി തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍ ഡൊമിനിക്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോസഫ്, അരുള്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഇ എം ഷാജി, മനോജ് കുമാര്‍, എ ബി സുരേന്ദ്രന്‍, ഷമീര്‍, ഒ എം ബിന്ദു,സിവില്‍ പോലിസ് ഓഫീസറായ ജിജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.