കേരള പിറവി ദിനം കാശ്മീർ ഐക്യദാർഡ്യ ദിനമായി ആചരിച്ചു

സത്യഗ്രഹത്തിന് മുന്നോടിയായി ജമ്മു കാശ്മീർ സംസ്ഥാന പതാകയായ കലപ്പ പതിച്ച ചെങ്കൊടി ഉയർത്തി നഗരത്തിൽ പ്രകടനം നടത്തി.

Update: 2019-11-01 12:31 GMT

തിരുവനന്തപുരം: മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനം കാശ്മീർ ഐക്യദാർഡ്യ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ  ജനാധിപത്യവാദികളുടെ സത്യഗ്രഹവും കൂട്ടിച്ചേരലും നടന്നു.

ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ നടപടികൾ പിൻവലിക്കുക, പൗരാവകാശങ്ങൾ പുനസ്ഥാപിക്കുക, കാശ്മീർ പ്രശ്നം ജനാധിപത്യപരമായി പരിഹരിക്കുക, ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം സംഘടിപ്പിച്ചത്. സത്യഗ്രഹത്തിന് മുന്നോടിയായി ജമ്മു കാശ്മീർ സംസ്ഥാന പതാകയായ കലപ്പ പതിച്ച ചെങ്കൊടി ഉയർത്തി നഗരത്തിൽ പ്രകടനം നടത്തി.


മനുഷ്യാവകാശ കൂട്ടായ്മയുടെ ചെയർപേഴ്സൺ ജോർജ് അധ്യക്ഷത വഹിച്ചു. കെ രാജ്മോഹൻ, മാഗലിൻ ഫിലോമിന യോഹന്നാൻ, കെ ഗോവിന്ദരാജ്, ഡോ.അജോയ്കുമാർ, ഡോ.കെ കെ രാജാറാം, വിളയോടി ശിവൻകുട്ടി, വേലുശേരി അബ്ദുസ്സലാം, ഷബീർ അസാദ്, എം സക്കീർ, വർക്കല രാജ്, അനീഷ്‌ പ്രഭാകർ, അഡ്വ. പി എ പൗരൻ, നീലലോഹിതദാസൻ നാടാർ, എം കെ മനോഹരൻ, ഇ പി അനിൽ, പി കെ വേണുഗോപാൽ, അജിത്ത് കൊവ്വൽ, പത്മനാഭൻ തായക്കര, പി കെ വേണുഗോപാൽ, എൻ സുബ്രഹ്മണ്യൻ, ജി ദേവരാജൻ, വി റാംമോഹൻ സംസാരിച്ചു.

Tags:    

Similar News