ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശി റെജീന (48) യാണ് മരിച്ചത്.
ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശി റെജീന (48) യാണ് മരിച്ചത്.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് മുക്കയ്യയെ പോലിസ് കസ്റ്റഡിയിലെടുത്തു. റെജീനയും ഭര്‍ത്താവും തമ്മില്‍ ഏറെനാളായി വഴക്കിലായിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മുക്കയ്യയെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.