കിഫ്ബി ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന

Update: 2021-03-25 10:54 GMT

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കിഫ്ബി പദ്ധതി കരാറുകാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചതായാണ് വിവരം. അസ്വാഭാവികത ഒന്നുമില്ലെങ്കിലും സാധാരണ നിലയിലുള്ള പരിശോധനകളാണ് നടന്നതെന്നും കിഫ്ബി അധികൃതര്‍ പറയുന്നു. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന പോലിസ് നിയമ നടപടി ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ കിഫ്ബിക്കെതിരേ ഉള്‍പ്പെടെ തിരിഞ്ഞത്.

Tags:    

Similar News