ആര്‍എസ്എസ് ബന്ധമുളള ജേണലിസം കോളജിന് ജെഎന്‍യു അംഗീകാരം: മാനദണ്ഡങ്ങള്‍ അട്ടിമറിച്ച നടപടി പ്രതിഷേധാര്‍ഹം: പി കെ ഉസ്മാന്‍

Update: 2025-04-13 12:41 GMT
ആര്‍എസ്എസ് ബന്ധമുളള ജേണലിസം കോളജിന് ജെഎന്‍യു അംഗീകാരം: മാനദണ്ഡങ്ങള്‍ അട്ടിമറിച്ച നടപടി പ്രതിഷേധാര്‍ഹം: പി കെ ഉസ്മാന്‍

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ആര്‍എസ്എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളജിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെഎന്‍യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍.

ആര്‍എസ്എസിന്റെ മുഖവാരികയായ കേസരിയുടെ ആസ്ഥാനമായ കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നതും കോളജിന്റെ തലപ്പത്തുള്ളത് സംഘ്പരിവാര അനുഭാവിയാണെന്നുമുള്ളതാണോ അംഗീകാരത്തിനുള്ള മാനദണ്ഡമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ ജെഎന്‍യുവിന്റെ അംഗീകാരമുള്ള 23 ഗവേഷണ സ്ഥാപനങ്ങളാണുള്ളത്. ഇവയോടൊപ്പം അംഗീകാരത്തിന് അര്‍ഹത നേടാന്‍ എന്ത് യോഗ്യതയാണ് ആര്‍എസ്എസ് ബന്ധമുള്ള ഈ സ്ഥാപനത്തിനുള്ളത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പോലും ഇവിടെയില്ല. യാതൊരു മാനദണ്ഡവും നോക്കാതെ സംഘപരിവാര ബന്ധം മാത്രം നോക്കി ഉന്നതമായ അംഗീകാരങ്ങള്‍ നല്‍കുന്നത് നിലവാരത്തെ തന്നെ തകര്‍ക്കുന്നതാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News