ജലനിരപ്പ് ഉയരുന്നു ;ഇടമലയാറില്‍ ബ്ലൂ അലര്‍ട്ട്
നിലവിലെ മഴ കണക്കിലെടുത്തും റൂള്‍ ലെവല്‍ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: കനത്ത മഴയെതുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലെ മഴ കണക്കിലെടുത്തും റൂള്‍ ലെവല്‍ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇടമലയാറിലെ പരമാവധി ജലവിതാന നിരപ്പ് 169 മീറ്റര്‍ അണ്.എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.ഇടമലയാര്‍ ഡാമിനായി നിശ്ചയിച്ചിട്ടുള്ള റൂള്‍ കര്‍വ് പ്രകാരം ആഗസ്ത് ഒന്നു മുതല്‍ 10 വരെയുള്ള ജലസംഭരണിയുടെ ഉയര്‍ന്ന ജലവിതാനം 163 മീറ്റര്‍ ആണ്.
ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +161.50 മീറ്റര്‍ ആണ്.റൂള്‍ ലെവല്‍ പ്രകാരം ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായിട്ടാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.