ജലനിരപ്പ് ഉയരുന്നു; ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട്

Update: 2022-08-06 19:22 GMT

കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് 161.79 മീറ്ററില്‍ എത്തിയതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണിത്. ജലനിരപ്പ് അരമീറ്റര്‍വീതം ഉയരുമ്പോള്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കും. പരമാവധി സംഭരണശേഷി 169 മീറ്ററാണെങ്കിലും റൂള്‍ കര്‍വായ 163 മീറ്ററിലെത്തുമ്പോള്‍ ഡാം തുറക്കേണ്ടിവന്നേക്കാം.

ഇടുക്കി ഡാം ഞായറാഴ്ച തുറക്കുന്നതിനാല്‍ അല്‍പ്പംകൂടി കാത്തിരുന്നശേഷം ഇടമലയാര്‍ ഡാം തുറന്നാല്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാര്‍തലത്തില്‍ പരിഗണിക്കുന്നുണ്ട്. രണ്ട് ഡാമുകളില്‍നിന്നുമുള്ള വെള്ളം ഒരേസമയം പെരിയാറിലെത്തുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രണ്ട് ഡാമുകളും ഒരേദിവസം തുറന്നിരുന്നു.

Tags:    

Similar News