പഞ്ചാലിമേട്ടില്‍ നാട്ടിയ കുരിശുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭുമിയിലാണോ എന്ന് ഹൈക്കോടതി
ഇക്കാര്യത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്ത് ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി
കൊച്ചി: ഇടുക്കി പഞ്ചാലിമേട്ടില്‍ നാട്ടിയ കുരിശുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭുമിയിലാണോ എന്നറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദേശം.ഇക്കാര്യത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്ത് ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. പുതുതായി സ്ഥാപിച്ച മുന്നു മരക്കുരിശുകള്‍ നീക്കാന്‍ കലക്ടര്‍ പ്രദേശത്തെ കണയങ്കവയല്‍ സെന്റ് മേരീസ് പള്ളി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് 14 കോണ്‍ക്രിറ്റ് കുരിശുകള്‍ അടക്കം 17 കുരിശുകള്‍ നാട്ടിയിട്ടുള്ളത് ദേവസ്വം ഭുമിയിലാണന്നാണ് ഹരജിക്കാരുടെ വാദം . ജൂലൈ ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.