വിജിലന്‍സ് തനിക്കെതിരെ എടുത്ത കേസ് നിലനിന്നാല്‍ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ബാധകമാകുമെന്ന് കെ ബാബു
യഥാര്‍ഥത്തില്‍ വിജിലന്‍സ് തന്നെ മനപൂര്‍വം ഉപദ്രവിക്കുകയായിരുന്നു. തനിക്കെതിരെ കേസെടുത്ത മഹാന്‍ ചെയ്ത കര്‍മത്തിന്റെ ഫലം അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെന്നും കെ ബാബു പറഞ്ഞു.അനധികൃത സ്വത്തു സമ്പാദന വുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തില്‍ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു
കൊച്ചി:തനിക്കെതിരെ വിജിലന്‍സ് എടുത്ത കേസ് നിലനില്‍ക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ എംഎല്‍എ മാര്‍ക്കും മന്ത്രിമാര്‍ക്കും ഇത് ബാധകമാകുമെന്ന് മുന്‍ മന്ത്രി കെ ബാബു. യഥാര്‍ഥത്തില്‍ വിജിലന്‍സ് തന്നെ മനപൂര്‍വം ഉപദ്രവിക്കുകയായിരുന്നു. തനിക്കെതിരെ കേസെടുത്ത മഹാന്‍ ചെയ്ത കര്‍മത്തിന്റെ ഫലം അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെന്നും കെ ബാബു പറഞ്ഞു.അനധികൃത സ്വത്തു സമ്പാദന വുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തില്‍ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് ബാബു ഇത് പറഞ്ഞത്.സംസ്ഥാന വിജിലന്‍സ് തനിക്കെതിരെ എടുത്ത കേസിന്റെ പശ്ചാതലത്തിലാണ് എന്‍ഫോഴ്‌സമെന്റ് തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.താന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന അവസാന 10 കൊല്ലമാണ് അവര്‍ അന്വേഷിച്ചത്.
ഇതില്‍ അഞ്ചു കൊല്ലം എംഎല്‍എയായിരുന്നു. ഈ അഞ്ചു കൊലത്തെ എംഎല്‍എയുടെ നിയോജകമണ്ഡലം അലവന്‍സുമുണ്ട്. അതുപോലെ മന്ത്രിയായിരുന്ന സമയത്തെ ടി എ യും കൂടി സംസ്ഥാന ട്രഷറിയില്‍ നിന്നും താന്‍ പിന്‍വലിച്ച 40 ലക്ഷം രൂപയുമുണ്ട്. ആ 40 ലക്ഷം രൂപ വിജിലന്‍സ് പരിഗണിച്ചില്ല.അവര്‍ പറഞ്ഞത് കോടതി പരിശോധിക്കട്ടെയെന്നായിരുന്നു.തന്റെ പേരിലുള്ള ഈ വിജിലന്‍സ് കേസ് നിലനില്‍ക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ എംഎല്‍എ മാര്‍ക്കും എല്ലാ മന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കുമെന്നും കെ ബാബു പറഞ്ഞു.യഥാര്‍ഥത്തില്‍ വിജിലന്‍സ് തന്നെ മനപൂര്‍വം ഉപദ്രവിക്കുകയായിരുന്നു.വിജിലന്‍സ് കേസിന്റെ പിന്നിലുള്ള ആ മഹാനെ എല്ലാവര്‍ക്കും അറിയാം. ആ മഹാന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടിയുടെ പശ്ചാത്തലത്തില്‍ ദൈവം ഉണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.കര്‍മ ഫലം എന്നുള്ള ഒന്നുണ്ട്. അത് നമ്മള്‍ക്കു മാത്രമല്ല നമ്മുടെ തലമുറകള്‍ക്ക് കൂടി അതിന്റെ ഫലം കിട്ടുമെന്നാണ് വിശ്വാസമെന്നും ആ മഹാന് അത് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ ബാബു പറഞ്ഞു.