ആലുവ മണപ്പുറം നടപ്പാലം അഴിമതി ആരോപണ കേസ്: ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക് കാലതാമസം എന്തുകൊണ്ടെന്ന് ഹൈകോടതി
ഇബ്രാഹിംകുഞ്ഞിനെതിരെ നല്‍കിയ പരാതിയില്‍ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നാരോപിച്ച് പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.മാര്‍ച്ച് 20 നകം പൊതുമരാമത്ത് വകുപ്പ് ഇതു സംബന്ധിച്ച് റിപോര്‍ട്ട് വിജിലന്‍സിന് കൈമാറണമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു
കൊച്ചി: ആലുവ മണപ്പുറം നടപ്പാലം പാലം അഴിമതി ആരോപണ കേസുമായി ബനധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക് കാലതാമസം ഉണ്ടാകുന്നതെന്തുകൊണ്ടാണെന്ന് ഹൈകോടതി.ഇബ്രാഹിംകുഞ്ഞിനെതിരെ നല്‍കിയ പരാതിയില്‍ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നാരോപിച്ച് പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.മാര്‍ച്ച് 20 നകം പൊതുമരാമത്ത് വകുപ്പ് ഇതു സംബന്ധിച്ച് റിപോര്‍ട്ട് വിജിലന്‍സിന് കൈമാറണമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.റിപോര്‍ട് നല്‍കുന്നില്ലെങ്കില്‍ പിഡബ്ല്യുഡി സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു.
മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രോസി ക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാലിദ് മുണ്ടപിള്ളി ഹൈക്കോടതിയില്‍ ' ഹരജി നല്‍കിയത്.കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമമനുസരിച്ച് ജനപ്രതിനിധികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതു പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതെന്ന്് ഹരജിക്കാരന്‍ ഖാലിദ് മുണ്ടപ്പിള്ളി പറഞ്ഞു.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെക്കൂടാതെ അന്‍വര്‍ സാദത്ത് എംഎല്‍എ, അന്നത്തെ അന്നത്തെ പിഡബ്ല്യുഡി സെക്രട്ടറി മുഹമ്മദ് ഹനീഷ്,അന്നത്തെ ചീഫ് സെക്രട്ടറി,ചീഫ് എന്‍ജിനീയര്‍ അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്.ആലുവ മണപ്പുറം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്് 4 കോടിയുടെ അഴിമതി നടന്നതായിട്ടാണ് പരാതിയില്‍ ഉന്നയിക്കുന്നത്.കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോഴും അനുമതി വൈകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പിഡബ്ല്യുഡിയില്‍ നിന്നും വിശദീകരണം കിട്ടാട്ടത്തതിനാലാണ് അനുമതിയുടെ കാര്യത്തില്‍ തീരുമാനം വൈകുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് പിഡബ്ല്യുഡി റിപോര്‍ട് വിജിലന്‍സിന് കൈമാറാനും വിജിലന്‍സ് ഈ മാസം 20 നുള്ളില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 20 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.